സാധാരണ (ഓർഡിനറി) അംഗത്വം.
only 60 INR
പ്രതിമാസം 5 രൂപ - ഒരു വർഷത്തേക്ക് 60 രൂപ
മാസവരിസംഖ്യയായ അഞ്ചു രൂപ അടച്ചു കേരളാ പ്രവാസി അസോസിയേഷന്റെ www.keralapravasiassociation.com വെബ്സൈറ്റ് വഴിയോ, നേരിട്ടോ, അല്ലെങ്കിൽ കേരളാ പ്രവാസി അസോസിയേഷന്റെ വാർഡ് തല വാട്സപ്പ് ഗ്രൂപ്പുകളിൽ ചേർന്നുകൊണ്ടോ "സാധാരണ" അംഗത്വമെടുക്കാവുന്നതാണ്. സാധാരണ അംഗങ്ങൾക്ക് ഉൾപാർട്ടി വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
എല്ലാ അംഗങ്ങളുടെയും വിശദാംശങ്ങൾ കേരളാ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റിൽ അവരുടെ ഫോട്ടോ സഹിതം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിലവിൽ ഏതെങ്കിലും രാഷ്ട്രീയ മത സംഘടനയിൽ ഉത്തരവാദിത്വ സ്ഥാനത്തൊ അല്ലാതെയോ സജീവമായി പ്രവർത്തിക്കുന്നവരാണെങ്കിൽ കേരളാ പ്രവാസി അസോസിയേഷനിൽ സാധാരണ അംഗത്വം എടുക്കുന്നതിനു മുന്നേ അതിൽ നിന്നും രാജി വെക്കേണ്ടതാണ്. കേരളാ പ്രവാസി അസോസിയേഷൻ വാർഡ് തലത്തിലാണ് പ്രവർത്തനങ്ങൾ മുഖ്യമായും കേന്ദ്രികരിക്കുന്നത് എന്നതിനാൽ എല്ലാ സാധാരണ അംഗത്വമെടുക്കുന്നവരും അതാതു വാർഡ് തല ഗ്രുപ്പുകളിൽ ചേരേണ്ടതാണ്.
Sign Up
സജീവ (ആക്റ്റീവ്) അംഗത്വം - ₹600
only 600 INR
പ്രതിമാസം 50 രൂപ - ഒരു വർഷത്തേക്ക് 600 രൂപ
ആറു മാസം സജീവമായി പാർട്ടി പരിപാടികളിൽ പങ്കെടുത്തവർക്ക് സജീവ അംഗത്വത്തിനപേക്ഷിക്കാം. സജീവ (ആക്റ്റീവ്) അംഗങ്ങൾക്ക് മാത്രമേ ഉൾപാർട്ടി വോട്ടവകാശവും പാർട്ടി ഏല്പിക്കുന്ന മറ്റു സ്ഥാനമാനങ്ങളിലേക്കു മത്സരിക്കാനും ചുമതലകളിൽ ഇരിക്കാനും കഴിയുകയുള്ളു.
നിലവിൽ പൊതുപ്രവർത്തകരായി ഓരോ തലങ്ങളിലും പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികൾക്ക് ജില്ലാ കമ്മറ്റികൾ വഴി നേരിട്ട് സജീവ അംഗത്വത്തിനപേക്ഷിക്കാം.
മാസവരിസംഖ്യയായ അമ്പതു രൂപ അടച്ച് ഈ അംഗത്വത്തിന് അപേക്ഷിക്കാം. വിവിധ കമ്മറ്റികളിൽ (വാർഡ്, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ, ജില്ലാ, സംസ്ഥാന അല്ലെങ്കിൽ നേരിട്ട് നാഷണൽ കൗൺസിലിൽ) നേതൃസ്ഥാനത്തെത്താൻ സജീവ അംഗത്വം നിർബ്ബന്ധമാണ്. സജീവ അംഗത്വം സൂക്ഷ്മപരിശോധനക്കു ശേഷം മാത്രമെ നൽകുകയുള്ളു. സൂക്ഷ്മപരിശോധനയിൽ അസ്വാഭാവികത നേരിട്ടാൽ സജീവ (ആക്റ്റീവ്) മെമ്പർഷിപ്പ് ലഭിക്കുന്നതല്ല പകരം ഓഡിനറി മെമ്പർഷിപ്പ് ആയിരിക്കും ലഭിക്കുന്നത് ആയതിനാൽ തന്നെ സജീവ അംഗത്വത്തിന് അപേക്ഷിക്കുന്നവർക്ക് മാസവരിസംഖ്യ തിരിച്ചു നൽകുന്നതായിരിക്കില്ല. പകരം നൽകിയ തുക സംഭാവനയായി രേഖപ്പെടുത്തുന്നതാണ്.
Sign Up