മികച്ചൊരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കൈത്താങ്ങാകുക

നിങ്ങൾ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന പ്രോജക്റ്റുകൾ കണ്ടെത്തുക

₹100 of ₹1 crore raised

പാർപ്പിട സുരക്ഷ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി.

പാർപ്പിട സുരക്ഷ

The Problem

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി

Our Solution

ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക. വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികളാണ് തീരുമാനിക്കുന്നത്.

The Impact

കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്.

DONATE NOW